മൂവാറ്റുപുഴ: ആരോഗ്യരംഗത്ത് നിര്‍മല മെഡിക്കല്‍ സെന്റര്‍ നല്കിയ സമഗ്ര സംഭാവനകള്‍ നാടിന് ഏറെ മുതല്‍ക്കൂട്ടാണെന്ന് ഡീന്‍ കുര്യാക്കോസ് എംപി. നിര്‍മല മെഡിക്കല്‍ സെന്ററിന്റെ ഒരു വര്‍ഷം നീണ്ടുനിന്ന രജതജൂബിലി ആഘോഷങ്ങളുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു എംപി.
ചടങ്ങില്‍ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ മെര്ലിന് അധ്യക്ഷത വഹിച്ചു. സൗജന്യമായി നിര്‍മിച്ചുനല്‍കിയ വീടുകളുടെ താക്കോല്‍ദാനം ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ നിര്‍വഹിച്ചു.
കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, വികാരി ജനറാള്‍ മോൺ. ഡോ. പയസ് മലേക്കണ്ടത്തില്‍, മൂവാറ്റുപുഴ ഹോളി മാഗി ഫൊറോന വികാരി ഫാ. മാനുവല്‍ പിച്ചളക്കാട്ട്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണന്, നഗരസഭാ ചെയര്‍പേഴ്സണ്‍ ജോയ്സ് മേരി ആന്റണി, വൈസ് ചെയര്‍പേഴ്സണ്‍ പി.എം. അബ്ദുള്‍ സലാം, നഗരസഭാംഗം എസ്. മജീദ്, മുന്‍ അംഗം അബ്ദള്‍ സലാം, ആശുപത്രി അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ജെസി ജോസ്, അസിസ്റ്റന്റ് അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ജെസ്ലിന്, മുന്‍ അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ ജോവിയറ്റ്, മെഡിക്കല്‍ സൂപ്രണ്ട് സിസ്റ്റര്‍ ഡോ. തെരേസ്, ഡെന്റ് കെയര്‍ മാനേജിംഗ് ഡയറക്ടര്‍ ജോണ്‍ കുര്യാക്കോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.